സെയ്ഫും കരീനയും ഇന്ന് ഒന്നാകും

ബോളിവുഡിലെ ലളിതവും പ്രൗഢവുമായ ഒരു താര വിവാഹത്തിന് മുംബൈ ഒരുങ്ങുന്നു. പട്ടോഡി രാജകുമാന്‍ സെയ്ഫലിഖാനും ബോളിവുഡിലെ സ്വപ്‌നസുന്ദരി കരീന കപൂറും ഇന്ന് വിവാഹിതരാകുനന്ു. സെയ്ഫ് അലിഖാന്റെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ച് രാവിലെ 10 മണിക്കും 11 മണിക്കും ഇടയിലാണ് വിവാഹരജസ്‌ട്രേഷന്‍ ചടങ്ങുകള്‍ നടക്കുക. അഞ്ചുവര്‍ഷമായി സെയ്ഫും കരീനയും പ്രണയത്തിലാണ്.

ഒക്ടോബര്‍ 18ന് ഹരിയാനയിലെ പട്ടോഡി പാലസ് എന്ന സെയ്ഫിന്റെ കുടുംബ വീട്ടില്‍ വെച്ച് മറ്റ് വിവാഹചടങ്ങുകള്‍ അതിഗംഭീരമായി നടക്കും.

ഇന്നലെ വൈകീട്ട് ഒരുക്കിയ സൗഹൃദ വിരുന്നില്‍ ബോളിവുഡിലെ നിരവധി പ്രമുഖര്‍ പങ്കടുത്തു. ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ചെയ്ത സ്വര്‍ണനിറമുള്ള ഗാഗ്രയും ചോളിയുമാണ് കരീന ചടങ്ങില്‍ അണിഞ്ഞത്. സെയ്ഫ് തൂവെള്ള പൈജാമയും കുര്‍ത്തയും ധരിച്ചാണ് എത്തിയത്.