സെയ്ഫ് അലി ഖാന്‍ കരീന വിവാഹം അനിസ്ലാമികം.

കഴിഞ്ഞ ദിവസം നടന്ന സെയ്ഫ് അലിഖാന്‍ കരീന കപൂര്‍ താരവിവാഹം അനിസ്ലാമികമെന്ന് ഉത്തര്‍പ്രദേശിലെ ദാരുല്‍ ഉലൂം കമ്മിറ്റി.

വിവാഹത്തിന് മുമ്പ് കരീന ഇസ്ലാം മതം സ്വീകരിച്ചില്ല എന്നതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം. അതുകൊണ്ടുതന്നെ ഇത്തരം വിവാഹങ്ങള്‍ മുസ്ലീം വിശ്വാസപ്രകാരം അംഗീകരിക്കാനാകില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ16ന് രജ്‌ട്രേഷനില്‍ ആരംഭിച്ച സെയ്ഫ് കരീന വിവാഹാഘോഷത്തിന്റെ പ്രധാനചടങ്ങുകള്‍ ഇനിയും നടക്കാനിരിക്കെയാണ് ഈ ഒരു വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്.