സെപ്തംബറോടെ കുടിശിക തിരിച്ചടക്കാന്‍ തയ്യാറാണെന്ന് വിജയ് മല്യ

മുംബൈ: വായ്പ കുടിശിക ഈ വര്‍ഷം സെപ്തംബര്‍ മാസത്തോടെ  തിരിച്ചടക്കാന്‍ തയ്യാറാണെന്ന് വിജയ് മല്യ. 4000 കോടി രൂപയാണ്‌ കുടിശിക തുക. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണെന്നും മല്യയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ബാങ്കുകളുടെ അഭിപ്രായം ആരാഞ്ഞു.

ഇന്ത്യ വിട്ടു പോയതിന് ശേഷം വായ്പ കുടിശികയുടെ തിരിച്ചടവു സംബന്ധിച്ച് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തിയതായി മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വായ്പാ കുടിശ്ശികയുടെ തിരിച്ചടവു സംബന്ധിച്ച വിശദാംശങ്ങള്‍ മുദ്ര വെച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറി. മല്യയുടെ നിര്‍ദേശങ്ങളെ സംബന്ധിച്ച് ബാങ്കുകളുടെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞു.തീരുമാനമറിയിക്കാനായി സുപ്രീം കോടതി ബാങ്കുകള്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 13 നകം കോടതിയില്‍ ഹാജരാക്കാനാണ് പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.  മല്യയില്‍ നിന്നും ഒരോ ചില്ലിക്കാശും വീണ്ടെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.