സെന്‍സര്‍ ചെയ്യാം ; ട്വിറ്റര്‍

വാഷിങ്ടണ്‍: ട്വിറ്റുകള്‍ സെന്‍സറിങ്ങിന് വിധേയമാവാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍. അതത് രാജ്യങ്ങളിലെ നിയമ വ്യവസ്ഥിതിക്കനുസരിച്ച് സെന്‍സറിങ്ങിന് വിധേയമാക്കാന്‍ തയ്യാറാണെന്നാണ് ട്വിറ്റര്‍ പറഞ്ഞത്.

‘ഞങ്ങള്‍ അന്താരാഷ്ട്രതലത്തില്‍വളരേണ്ടതുണ്ട് ഇതിന് അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളുള്ള രാജ്യങ്ങളില്‍ പ്രവേശിക്കണം’ ട്വിറ്റര്‍ അവരുടെ ബ്ലോഗിലൂടെയാണ് ഈ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ നീക്കം ചെയ്യുന്ന സന്ദേശങ്ങളെ കുറിച്ച് എഴുതുന്നവരെ അറിയിക്കും. സെന്‍സറിങ്ങിന് വിധേയമാകില്ല എന്നതായിരുന്നു മുന്‍ നിലപാട്.

സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്ത് സെന്‍സറിങ്ങ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.  മുല്ലപ്പൂവിപ്ലവം പോലുള്ള ജനകീയ പോരാട്ടങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറിയതിന്‌ ട്വിറ്റര്‍ വേദിയായിരുന്നു.