സെക്‌സി വിളിമോശമല്ലെന്ന്, വീണ്ടും മമത.

ഭോപ്പാല്‍ : സെക്‌സി എന്ന വാക്ക് മോശമല്ലെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ ആവര്‍ത്തിച്ചു. മുന്‍പ് താന്‍ പറഞ്ഞ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അവര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്ക് കാലാനുസൃതമായി മാറ്റങ്ങള്‍ വരുമെന്നും അവര്‍ ചൂണ്ടികാണിച്ചു.

സെക്‌സി എന്നാല്‍ മനോഹരവും വശ്യവുമെന്നാണ് അര്‍ത്ഥമെന്നും അതിനെ മോശമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ മമത നടത്തിയ പരാമര്‍ശം ഏറെ കോളിളക്കം സൃഷ്ട്ടിച്ചിരുന്നു.

ഈ വിഷയതതെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ടി.വി ചാനലുകളില്‍ ഇതിലും കൂടുതല്‍ അശ്ലീല മില്ലേയെന്നവര്‍ ചോദിച്ചു.