സെക്‌സിനേക്കാള്‍ ലഹരി ഫേസ്ബുക്കിനും ട്വിറ്ററിനും

ലൈംഗീകതയേക്കാള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും ആളുകളെ പ്രലോഭിപ്പിക്കാനാകുന്നു എന്ന് പഠനം. അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് ബിസിനസ്സ് ആണ് പഠനം നടത്തിയത്.

25 പേരിലാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. ബ്ലാക്ക് ബറി ഉപയോഗിച്ചാണ് പഠനം.

ഒരാഴ്ച ഇവര്‍ക്ക് ദിവസം 7 തവണ സിഗ്നല്‍ നല്‍കും. ഓരോ സിഗ്നല്‍ വരുമ്പോഴും തങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കഴിഞ്ഞ അരമണിക്കൂര്‍ പ്രതികരിക്കാന്‍ തോന്നിയോ എന്ന് അറിയിക്കും. അവസാനം ഇവയെല്ലാം ചേര്‍ത്ത് മറ്റുള്ള പ്രലോഭനങ്ങളുമായി ഒത്തു നോക്കിയപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇടപെടണമെന്നാണ് ഏറ്റവും അധികം ആഗ്രഹിച്ചത്. അതില്‍ തന്നെ ഫേസ്ബുക്കും ട്വിറ്ററും കൂടുതല്‍ പേരെ പ്രലോഭിപ്പിച്ചു.

മറ്റ് പ്രലോഭനങ്ങളെക്കാളും സെക്‌സിനേക്കാളും മദ്യത്തിലേക്കും പുകവലിയിലേക്കും വളരെ പെട്ടന്ന് ഈ സൈറ്റുകള്‍ ലഭ്യമാണ്. ഇതിനെല്ലാം പുറമെ മദ്യത്തിനേക്കാളും ഇവയ്ക്ക് വിലകുറവാണെന്നതാണ് പ്രലോഭനത്തിന് കാരണം.