സെക്കന്‍ഡ് ഷോയ്ക്ക് ടിക്കറ്റ് കൊടുക്കാനായി

മമ്മുട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘സെക്കന്‍ഡ് ഷോ’ ഉടന്‍ പ്രദര്‍ശനത്തിനിറങ്ങുന്നു. ജീവിതത്തിന്റെ.., പ്രണയത്തിന്റെ…, പ്രതികാരത്തിന്റെ രണ്ടാമൂഴം, അതാണ് ‘സെക്കന്റ് ഷോ’.


ലാലു എന്ന കഥാപാത്രത്തെയാണ് ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. നായികയും സഹതാരങ്ങളടക്കം നിരവധി പുതുമുഖങ്ങളെ ഈ സിനിമ പരിചയപ്പെടുത്തുന്നു.
ബാബുരാജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സാള്‍ട്ട് & പെപ്പറിലെ ബാബുവിനെ പ്പോലെ സെക്കന്റ് ഷോ യിലെ ചാവേര്‍ വാവച്ചനും, ചാവേര്‍ അന്തോണിയും ‘ചീറും’ എന്ന വിശ്വാസത്തിലാണ് ബാബുരാജ്.


ബോളിവുഡ് താരം സുധീഷ് ബഹറി പ്രധാന വില്ലനായി രംഗത്തെത്തുന്നു. കോഴിക്കോട്ടും പോണ്ടിച്ചേരിയിലുമായാണ് സെക്കന്റ് ഷോവിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.
എ.ഒ.പി .എല്‍ കമ്പനി നിര്‍മ്മിക്കുന്ന സെക്കന്റ് ഷോയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശ്രീനാഥാണ്. മമ്മുട്ടിയുടെ മകന്റെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവിനെ ഏറെ പ്രതീക്ഷകളോടെയാണ് മമ്മുട്ടി ഫാന്‍സുകാരും, സിനിമാ പ്രേഷകരും കാത്തിരിക്കുന്നത്.