സൂര്യാഘാതം: ജോലി സമയം പുന:ക്രമീകരിച്ചു

പകല്‍ താപനില ക്രമാതീതമായി ഉയരുതിനാല്‍ വെയിലത്ത് ജോലിചെയ്യു തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുത് ഒഴിവാക്കാന്‍ ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ കെ.ബിജു ഉത്തരവിറക്കി. ഇതനുസരിച്ച് ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. ജില്ലാ ലേബര്‍ ആഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.