സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ സുധാകരന്റെ തെറിവിളി

കുവൈത്ത്: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ക്രൂരമായ പരാമര്‍ശവുമായി കെ സുധാകരന്‍. വേശ്യാവൃത്തി നടത്തി പണവും വാങ്ങി പീഡിപ്പിച്ചുവെന്ന് വിളിച്ചുപറഞ്ഞ് നടക്കുന്നത് ശരിയല്ലെന്നാണ് സുധാകരന്‍ പറഞ്ഞു. മസ്‌കറ്റില്‍ വെച്ചാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

വിഎസ്സിന്റെ ആരോപണങ്ങള്‍ പിജെ കുര്യനെതിരെയുള്ള രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ളതായിരുന്നെന്നും ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശങ്ങള്‍ വാസ്തവ പരമാണെന്നും സുധാകരന്‍ പറഞ്ഞു.

അതെ സമയം സുധാകരന്റെ നിലപാടിനെതിരെ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

സുധാകരന്റെ പരാമര്‍ശം ക്രൂരവും നിന്ദ്യവുമാണെന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.