സൂര്യനെല്ലി; കുര്യനെതിരെ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ മൊഴികൊടുക്കും.

കോട്ടയം: സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടി ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ പി ജെ കുര്യനെതിരെ സ്റ്റേഷനിലെത്തി മൊഴികൊടുത്തേക്കും. ഈ കേസില്‍ കുര്യനെതിരായ ഒരു പരാതി ആദ്യമായാണ് ഉണ്ടാകുന്നത്.

പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ മൊഴി സ്വീകരിക്കാതിരിക്കാന്‍ ആവില്ലെന്നത് പോലീസ് വൃത്തങ്ങളെ വിഷമത്തിലാക്കിയേക്കും.

അഡ്വ. ഭദ്രകുമാരി, അഡ്വ. അനില തുടങ്ങിയവര്‍ക്കൊപ്പം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെണ്‍കുട്ടി കോട്ടയം ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി മൊഴികൊടുത്തേക്കുമെന്നാണ് അറിയുന്നത്.