സൂര്യതാപം:പൊതുജനം ജാഗ്രതപാലിക്കണം; ആരോഗ്യവകുപ്പ്.

മലപ്പുറം: വേനല്‍ക്കാലത്ത് സൂര്യതാപം ശക്തിപ്രാപിക്കുന്നതിനാല്‍ സൂര്യാഘാതവും ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നതുമൂലമുള്ള ശരീരബുദ്ധിമുട്ടുകളും ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ സക്കീന അറിയിച്ചു.
തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുന്നവരും നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടാനിടയുള്ളതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം.
മണല്‍ വാരുന്നവര്‍, കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍, ഇഷ്ടികക്കളങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലുംഏര്‍പ്പെട്ടിരിക്കുന്നവര്‍ സൂര്യാഘാതം പോലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജോലിക്കിടയില്‍ മരത്തണലിലോ തണലുള്ള സ്ഥലങ്ങളിലോ വിശ്രമിക്കണം. മറ്റു തരത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ തോന്നാനിടയായാല്‍ ഡോക്ടറെ കണ്ട് ചികില്‍സ നേടണം. ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരെയോ ആരോഗ്യസ്ഥാപങ്ങളിലോ ബന്ധപ്പെടണം. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തണലത്ത് കിടത്തി വെള്ളം നല്‍കി വീശികൊടുത്ത് ക്ഷീണമകറ്റുകയും വേണം.