സൂപ്പര്‍സ്റ്റാര്‍ മഹേഷ്‌ ബാബുവിന്റെ വക ആന്ധ്രയിലെ ഗ്രാമത്തിന്‌ 2.14 കോടി സഹായം

downloadഹൈദരാബാദ്‌: തെലുങ്ക്‌ സൂപ്പര്‍സ്റ്റാര്‍ മഹേഷ്‌ ബാബു ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിന്‌ 2.14 കോടി രൂപ ധനസഹായം നല്‍കി. തന്റെ പിതാവിന്റെ ജന്മസ്ഥലമാണ് ഇതെന്ന് മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചിരുന്നു. ആന്ധ്രയിലെ മെഹബൂബ്‌നഗര്‍ ജില്ലയിലെ ബുരിപാലെം ഗ്രാമത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് താരം ഇത്രയും തുക സംഭാവനയായി നല്‍കിയത്. നേരത്തേ മഹേഷ് ബാബു ദത്തെടുത്ത ഗ്രാമം കൂടിയാണ് ബുരിപാലം.

പത്ത് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഞായറാഴ്ച അദ്ദേഹം ഗ്രാമത്തിലേക്ക് തിരിച്ചു വന്നത്. ഗ്രാമത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, സ്‌കൂളുകളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളോട്കൂടിയ ക്ലാസ് മുറികള്‍, കുടിവെള്ളം എത്തിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് താരം ധനസഹായം നല്‍കിയത്.
‘ശ്രീമന്ധുടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ഈ ഗ്രാമം മഹേഷ് ബാബു ദത്തെടുത്തത്. ഈ ചിത്രത്തില്‍ ഒരു ഗ്രാമം ദത്തെടുക്കുന്ന യുവവ്യവസായിയുടെ കഥാപാത്രമായാണ് മഹേഷ് ബാബു അഭിനയിച്ചിരുന്നത്.