സുഷ്‌മ സ്വരാജിന്റെ കുടുംബവുമായി 20 വര്‍ഷത്തെ പരിചയം;ലളിത്‌ മോദി

download (1)ദില്ലി: വിദേശകാര്യമന്ത്രി സുഷ്‌മ സ്വരാജ്‌ വഴിവിട്ട്‌ സഹായങ്ങള്‍ നല്‍കിയെന്ന ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത്‌ മോദി രംഗത്ത്‌.

സുഷ്‌മ സ്വരാജിന്റെ കടുംബവുമായി തനിക്ക്‌ 20 വര്‍ഷത്തെ പരിചയമുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ പിന്തുണച്ചു കത്തയച്ചിരുന്നുവെന്നുമാണ്‌ ലളിത്‌ മോദി സ്വകാര്യ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്‌.

വസുന്ധര രാജ സിന്ധ്യ അര്‍ബുദരോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന തന്റെ ഭാര്യയുടെ ചികിത്സാ സമയത്ത്‌ ഒപ്പമുണ്ടായിരുന്നെന്നും ലളിത്‌ മോദി വ്യക്തമാക്കി. തന്നെ എന്‍സിപി നേതാക്കളായ ശരദ്‌പവാറും പ്രഫുല്‍പട്ടേലും കോണ്‍ഗ്രസ്‌ നേതാവ്‌ രാജീവ്‌ ശുക്ലയും സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

മാധ്യമങ്ങള്‍ തനിക്കെതിരായ തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണെന്നും തനിക്കെതിരായ കുറ്റം തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന്‌ ഇതുവരെ കഴിഞ്ഞട്ടില്ലെന്നും മോദി പറഞ്ഞു.