സുവീരന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം

തേഞ്ഞിപ്പലം : ദേശിയ ചലചിത്ര അവാര്‍ഡ് നേടിയ ബ്യാരിയുടെ സംവിധായകന്‍ സുവീരന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

സര്‍വ്വകലാശാല ജീവനക്കാരുടെ കലാ സാംസ്‌കാരിക സംഘടനയായ ആര്‍ട്ട് ഏഷ്യയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ചടങ്ങില്‍ സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.അബ്ദുള്‍ സലാം സുവീരനെ പൊന്നാടയണിയിച്ചു.

ചടങ്ങില്‍ ടി.പി രാജീവന്‍,ഡോ.ഉമ്മര്‍ തറമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.