സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Story dated:Friday April 29th, 2016,03 49:pm

suresh gopiദില്ലി: നടന്‍ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ്‌ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിക്ക് രാജ്യസഭയുടെ നടുത്തളത്തിൽ അധ്യക്ഷൻ ഹമീദ് അൻസാരി മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.

ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാവന, ഭാഗ്യ, മാധവ് എന്നിവരും സത്യപ്രതിജ്ഞ വീക്ഷിക്കാൻ എത്തിയിരുന്നു. കലാരംഗത്തെ പ്രതിനിധി എന്ന നിലയിലാണ് സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. പാർലമെന്‍റ് ഉപരിസഭയായ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്ന ആറാമത്തെ മലയാളിയും മലയാള സിനിമയിൽ നിന്നുള്ള ആദ്യ നടനുമാണ് സുരേഷ് ഗോപി.