സുരേഷ് കല്‍മാഡിക്ക് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ തീഹാര്‍ ജയിലിലായിരുന്ന സുരേഷ് കല്‍മാഡിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച്് ലക്ഷംരൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം.കേസില്‍ കൂട്ടുപ്രതിയായ ഒളിമ്പിക് കമ്മിറ്റി മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ വര്‍മയ്ക്കും കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം. ഇരുവരും രാജ്യംവിട്ട് പോകരുതെന്നും കോടതിനടപടിക.ളില്‍ കൃത്യമായി ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
90 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ട്ടം വരുത്തി, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പ് വിവിധ കമ്പനികള്‍ക്ക് നല്‍കിയതുമൂല മുണ്ടായ ക്രമക്കേ ടും അഴിമതിയുമാണ് കല്‍മാഡിക്കെതിരെയുള്ള കേസ്.
കഴിഞ്ഞ ഒന്‍പത് മാസമായി തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു കല്‍മാഡി.