സുമനസുകളുടെ കാരുണ്യം തേടി പാച്ചയില്‍ സിദ്ധീഖ(കുഞ്ഞുട്ടി).

പരപ്പനങ്ങാടി: ഇരു വൃക്കളുടെയും പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലായ യുവാവ് സുമനസുകളുടെ സഹായെ തേടുന്നു. പരപ്പനങ്ങാടി കെപിഎച്ച്് റോഡിന് സമീപത്തെ താമസക്കാരനായ പച്ചായില്‍ സിദ്ധീഖ്(കുഞ്ഞുട്ടി)ആണ് ഇരു വൃക്കളും നഷ്ടപ്പെട്ട് ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡയാലിസിസ് നടത്തി ജീവന്‍ നിലനിര്‍ത്തുന്നത്. എത്രയും പെട്ടെന്ന് വൃക്കമാറ്റിവെക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നാണ് ഡോക്ടമാര്‍ പറയുന്നത്. നിര്‍ധന കുടുംബത്തിലെ കൂലിപ്പണിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന സിദ്ധീഖിന് ചികിത്സയ്ക്കായ് വലിയ തുക ആവശ്യമായ് വന്നതോടെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് പച്ചായില്‍ സിദ്ധിഖ് എന്ന കുഞ്ഞുട്ടി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതിനായി പഞ്ചായത്ത് മെമ്പര്‍ സെക്കീനക്കോയ ചെയര്‍മാനായും അഡ്വ. കെ. സുള്‍ഫീക്കര്‍ കണ്‍വീനറയും സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായനിധി സ്വരുപിക്കുന്നതിനായി പരപ്പനങ്ങാടി എസ്ബിടി ശാഖയിലെ അക്കൗണ്ട്് നമ്പറായ 67165689856 അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഏറെ ചിലവു വുരുന്ന ഈ ശ്‌സ്ത്രക്രിയക്ക് മുഴവന്‍ ആളുകളുടെയും സഹായം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.