സുനില്‍ ഗംഗോപാധ്യായ അന്തരിച്ചു.

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദേഹത്തിന്റെ വസതില്‍ വെച്ച് തിങ്കളാഴ്ച 2 മണിയോടെയാണ് അന്ത്യമുണ്ടായത്. സംസ്‌കാരം ബുധനാഴ്ച നടക്കും.

പീസ് ഹേവനില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള കേന്ദ്ര സാഹിത്യ അക്കാദമി, ആനന്ദ ബസാര്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഇരുനൂറിലധികം കൃതികള്‍ ഗംഗോപാധ്യായ രചിച്ചിട്ടുണ്ട്. ‘പ്രഥം ആലോ’ എന്ന നോവലിന് സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുണ്ട്.

ഭാര്യ: സ്വാതി ബന്ദോപാധ്യായ. മകന്‍:സൗവിക്.