സുനന്ദയെ അപാമനിച്ചവര്‍ക്കെതിരെ നടപടി വേണം; ശശി തരൂര്‍

തിര: വിമാനത്താവളത്തില്‍ വെച്ച് തന്റെ ഭാര്യയെ അപമാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിവേണമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. എന്നാല്‍ പരാതികിട്ടിയിട്ടില്ലെന്ന ന്യായവാദവുമായി കേരളാ പോലീസ് രംഗത്ത്. വിമാനത്താവളത്തില്‍ പോലീസുകാര്‍ക്കിടയില്‍ വച്ചുണ്ടായ സംഭവിച്ചതാണെങ്കിലും പരാതി കിട്ടിയാലെ കേസെടുക്കാനാകു എന്ന നിലപാടിലാണ് പോലീസ്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഇതെ കുറിച്ച് പ്രതികരിക്കാത്തതില്‍ മന്ത്രിയും കുടുംബവും ശക്തമായ പ്രതിഷേധത്തിലാണ്.

കേന്ദ്രമന്ത്രിയായി തലസ്ഥാനത്ത് തിരിച്ചെത്തിയ ശശി തരൂരിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരാണ് സുനന്ദ പുഷ്‌ക്കറിനെ ‘കൈ’വെച്ചത്. അവര്‍ ഉടനെ തന്നെ ഇവിരിലൊരാളുടെ മുഖത്തടിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.

യൂത്തന്‍മാരുടെ ‘സ്‌നേഹപ്രകടനം’ ; കേന്ദ്രമന്ത്രിയുടെ ഭാര്യക്കും രക്ഷയില്ല