സുനന്ദപുഷ്‌ക്കറിന്റെ മരണം വിഷാംശം ഉളളിച്ചെന്ന്‌;ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

sunanda-lദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷാംശം ഉള്ളിച്ചെന്നെന്ന്‌ റിപ്പോര്‍ട്ട്‌. ഇതെ തുടര്‍ന്ന്‌ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. സുനന്ദ പുഷ്‌ക്കറിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട്‌ അമേരിക്കന്‍ ഏജന്‍സിയില്‍ നിന്ന്‌ കിട്ടിയ സാഹചര്യത്തിലാണ്‌ ദില്ലി പോലീസ്‌ വീണ്ടും തരൂരിനെ ചോദ്യം ചെയ്യാനൊരുങ്ങത്‌. സുനന്ദയുടെ മരണം വിഷാംശം ഉള്ളിലെത്തിയാണെന്നുള്ള എഫ്‌ ബി ഐയുടെ റിപ്പോര്‍ട്ട്‌ സ്ഥിരീകരിക്കുന്നു.

സുനന്ദയുടെ മരണം സ്വാഭാവിക മരണമല്ലെന്നും വിഷാംശം ഉള്ളില്‍ ചെന്നാണ്‌ സംഭവിച്ചതെന്നും എയിംസ്‌ മെഡിക്കല്‍ വിഭാഗം നല്‍കിയ റി്‌പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ദില്ലി പോലീസ്‌ കൊലപാതകത്തിന്‌ കേസെടുത്തത്‌. തുടര്‍ന്ന്‌ തരൂരിനെയും സഹായികളെയും നിരവധി തവണ ചോദ്യം ചെയ്‌തിരുന്നു. വിദഗ്‌ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ്‌ ആന്തരീക അവയവങ്ങള്‍ വിദേശത്തേക്ക്‌ പരിശോധനയ്‌ക്ക്‌ അയച്ചത്‌. എയിംസിലെ ആന്തരീകാവയവ പരിശോധന റിപ്പോര്‍ട്ടും എഫ്‌ ബി ഐയിലെ പരിശോധന റിപ്പോര്‍ട്ടും ഒരേ നിഗമനത്തിലാണ്‌ എത്തുന്നത്‌.

റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷം തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന്‌ ദില്ലിപോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.