സുഗതകുമാരിക്ക് സദ്കീര്‍ത്തി പുരസ്‌കാരം.

കൊല്ലം: പുത്തൂര്‍ മിനിമോള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2012 ലെ സദ്കീര്‍ത്തി പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക് നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ഗോകുലം ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

55,555 രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളകവിതാ ലോകത്ത് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് സുഗതകുമാരിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.