സുകുമാര്‍ അഴിക്കോടിന്റെ നില അതീവ ഗുരുതരം

തൃശൂര്‍:  മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക വിമര്‍ശകനുമായ ഡോ. സുകുമാര്‍ അഴിക്കോടിന്റെ നില അതീവ ഗുരുതരമായതായി തുടരുന്നു. കഴിഞ്ഞ ഡിസംബര്‍ 10 മുതല്‍ തൃശൂര്‍ അമല ആശുപത്രിയില്‍ കാന്‍സര്‍ ബാധിതനായി കഴിയുന്ന അഴീക്കോട് മാഷ് ഇന്നലെ ഉച്ചയോടെ പൂര്‍ണ്ണമായ അബോധാവസ്ഥയിലായി.്

ഇന്ന് വൈകീട്ട് മുന്ന് മണിയോടെ ശ്വാസ തടസം നേരിട്ടു. ഇപ്പോള്‍ കൃത്രിമ ഓക്‌സിജന്‍ നല്‍കി വരികയാണ്. ഹൃദയമിടിപ്പും മന്ദഗതിയിലായിട്ടുണ്ട്. വൈകീട്ട് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ ഈ വിവരം സ്ഥിതീകരിച്ചു. അര്‍ബുദം അഴീക്കോടിന്റെ ശരീരത്തിന്റെ ഏറെക്കുറെ ഭാഗങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞതായാണ് ഡോക്ടര്‍മരുടെ വിലയിരുത്തുന്നത്്.
വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളിുമടക്കം നിരവധി പേര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.