സുകുമാര്‍അഴീക്കോട്

നീണ്ട അറുപത് വര്‍ഷക്കാലത്തിലധികമായി മലയാളിയുടെ ഹൃദയ സ്പന്ദനത്തിനൊത്ത് ജീവിക്കുകയും, നിതാന്ത ജാഗ്രതയോടെ കണ്ണും, കാതും തുറന്നുവെച്ച് അനീതികള്‍ക്കും, തിന്മകള്‍ക്കുമെതിരെ നിര്‍ഭയമായി നെഞ്ചുവിരിച്ചു നിന്ന ശ്രീ സുകുമാര്‍അഴീക്കോട് ഇന്ന് രോഗശയ്യയിലാണ്. മലയാളികളുടെ രാഷ്ട്രീയ, സാംസ്‌കാരിക പരിസരങ്ങളില്‍ ഇടപെടുകയും, മനുഷ്യ പക്ഷം ചേര്‍ന്ന് നിലപാടുകള്‍ എടുക്കുകയും ചെയ്ത വ്യക്തികളില്‍ അപൂര്‍വ്വ വ്യക്തിത്വം. അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പും വിയോജിപ്പും ഉള്ളവരുാകാം, എങ്കിലും നവോത്ഥാന കേരളത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. സുമനസ്‌കരേ, പ്രിയ മലയാളികളേ നമുക്ക് മനസ്സുകൊ് അദ്ദേഹത്തോടൊപ്പം നില്ക്കാം. അദ്ദേഹം വളരെപ്പെട്ടന്ന് രോഗ വിമുക്തനാകട്ടെ നമുക്ക് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം…..