സീരിയല്‍ അഭിനയം മടുത്തു പ്രവീണ

തനിക്ക് സീരിയല്‍ അഭിനയം മടുത്തെന്ന് നടി പ്രവീണയുടെ തുറന്നു പറച്ചില്‍. പെണ്ണിന്റെ കണ്ണീരിനെ വില്‍പ്പന ചരക്കാക്കുകയാണ് സീരിയലുകള്‍ എന്നും മനുഷ്യന്റെ സാമന്യ ബുദ്ധിയെ തന്നെ മരവിപ്പിക്കുന്ന ഇത്തരം സീരിയലുകളില്‍ ഇനി അഭിനയിക്കില്ലെന്നും പ്രവീണ്‍ പറഞ്ഞു. അവിഹിതവും അമ്മായിയമ്മ,മരുമകള്‍, നാത്തൂന്‍ പോരുകള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നതാണ് ഇത്തരം സീരിയലുകള്‍ എന്നും പ്രവീണ പറഞ്ഞു. നാലു വര്‍ഷത്തോളമായി ദേവീ മഹാത്മ്യം എന്ന സീരിയലില്‍ മാത്രമാണ് പ്രവീണ അഭിനയിച്ചത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയല്‍ കൂടി പൂര്‍ത്തിയായാല്‍ സീരിയല്‍ അഭിനയം പൂര്‍ണമായും നിര്‍ത്തുകയാണെന്നും പ്രവീണ പറഞ്ഞു.