സീതാറാം യെച്ചുരിക്ക് നേരെ ഹിന്ദുസേനയുടെ ആക്രമണം

ദില്ലി : സിപിഐഎം ജനറല്‍ സക്രട്ടറി സീതാറാം യെച്ചുരിക്ക് നേര ആക്രമണം സിപിഐഎമ്മിന്റെ ദില്ലിയിലെ ഓഫീസായ എകെജിഭവനില്‍ വെച്ചാണ് കയ്യേറ്റമുണ്ടായത്.
ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. യെച്ചുരി വാര്‍ത്താസമ്മേളനത്തിനായി എകെജി ഭവന്റെ മുകളിലെ നിലയിലേക്ക് പോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനെ അകത്ത് കയറിയ മൂന്നു പേര്‍ സിപിഎം വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ച് പാഞ്ഞടുക്കുയായിരുന്നു. പെട്ടന്ന് പിറകില്‍ നിന്നുള്ള കയ്യേറ്റത്തിനിടെ യെച്ചുരി നിലത്തുവീണു. തുടര്‍ന്ന് ഓടിയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇവരെ പിടികുടുകയായിരുന്നു. പിന്നീട് ഇവിടെയത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ഇന്നലെയും ഇന്നുമായി നടന്ന സിപിഐഎം പോളിറ്റ്ബ്യുറോ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്ന .യോഗം നടക്കുന്നതിനാല്‍ എകെജി ഭവന് മുന്നില്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ഈ സമയത്താണ് ഓഫീസനകത്ത് കയറി ഇത്തരമൊരു കയ്യേറ്റമുണ്ടായത്.