സി.വി. കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരം പി. വത്സലയ്ക്ക്.

തിരു: സി.വി കുഞ്ഞുരാമന്‍ ഫൗണ്ടേഷന്റെ ഒന്‍പതാമത് സാഹിത്യപുരസ്‌കാരം പി. വത്സലയ്ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ. എം.ടി സുലേഖ, സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരായിരുന്നു ജഡ്ജിംങ് കമ്മറ്റി അംഗങ്ങള്‍.

 
സി.വി കുഞ്ഞുരാമന്റെ അറുപത്തി മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഒ.എന്‍.വി കുറുപ്പ്, സെക്രട്ടറി ഹാഷിം രാജന്‍ എന്നിവര്‍ അറിയിച്ചു.