സി.പി.ഐ.എമ്മും സി.പി.ഐ യും നേര്‍ക്ക്‌നേര്‍ ; ഇടതുപക്ഷം ഉലയുന്നു.

തിരു : സി.പി.ഐ.എം സംസ്ഥാന നടത്തിപ്പ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് നടത്തിയതെന്ന സി.പി.ഐയുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം കേരളത്തിലെ എല്‍ഡിഎഫിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.

ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതൃത്വം ഇടതുപക്ഷ എൈക്യത്തെ പറ്റി വാതോരാതെ സംസാരിക്കുമ്പോളാണ് കേരളത്തില്‍ സംസ്ഥാനത്തെ സെക്രട്ടറിമാര്‍തന്നെ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നത്.
ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് സി.പി.എം സമ്മേളനം നടത്തിയതെന്ന ചന്ദ്രപ്പന്റെ ആരോപണത്തെ പരാമര്‍ശിച്ച് ഒരു അല്പന്‍ അല്പത്തം പറഞ്ഞതാണെന്നായിരുന്നു പിണറായിയുടെ ഇതിനെതിരെയുള്ള തിരിച്ചടി. എന്നാല്‍ സംസാരഭാഷ മാന്യവും അന്തസുള്ളതുമാകണം മെന്നായിരുന്നു ഇതിനോടുള്ള ചന്ദ്രപ്പന്റെ പ്രതികരണം .

ഇതെതുടര്‍ന്ന് ഇന്നലെ നടന്ന ചാനല്‍ ചര്‍ച്ചകളില്‍ ബിനോയ് വിശ്വവും ഇ.പി ജയരാജനും നേരിട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചി. ബിനോയി വിശ്വം അഴിമതികാരനാണെന്ന് ജരാജനും സ്റ്റാന്റിയോഗോമാര്‍ടിസ് സ്‌കൂളിലാണ് ജയരാജന്‍ മാര്‍ക്‌സിസം പഠിച്ചതെന്ന് ബിനോയ്വിശ്വം പറഞ്ഞു.

ഏറ്റുമുട്ടല്‍ മാര്‍ഗം സി.പി.എം. ഉപേക്ഷിച്ചില്ലെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ഒരു ബ്രേക്ക് ഉണ്ടായേക്കും എന്ന് സി.പിഐ സെക്രട്ടറി ചന്ദ്രപ്പന്‍ ഒ!ാര്‍മിപ്പിച്ചു. സംസാരഭാഷയ്‌ക്കൊപ്പം രാഷ്ട്രീയ നയഭാഷയും നന്നാകണമെന്നായിരുന്നു പിണറായി വിജയന്റെ തിരിച്ചടി. എല്‍ഡിഎഫ് വിട്ടുപോയ ജനാധിപത്യക്ഷികളെ തിരികെകാണ്ടുവരണം എന്ന് ചന്ദ്രപ്പന്‍ പറഞ്ഞതിനോട് എങ്ങിനെയെങ്കുലും മുന്നണി വിപുലീകരിക്കണം എന്ന നിലപാട് എല്‍ഡിഎഫിനില്ല എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രണ്ടു പ്രമുഖ കക്ഷികളുടെ നേതാക്കളുടെ നേര്‍ക്കുനേര്‍ പോരാട്ടം എല്‍ഡിഎഫിനകത്ത് സംഘര്‍ഷം സൃഷ്ട്ടിച്ചിരിക്കുകയാണ്.