സി.പി.ഐ.എമ്മില്‍ വീണ്ടും പിണറായി യുഗം

തിരു : സി.പി.ഐ.എം സംസ്ഥാനസമ്മേളനം സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തിരഞ്ഞെടുത്തു. വി.എസ്. അച്യുതാനന്ദനാണ് സെക്രട്ടറിയായി പിണറായിയുടെ പേര് നിര്‍ദ്ദേശിച്ചത്. ചടയന്‍ ഗോവിന്ദന്‍ മരിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത പിണറായി ഇത് തുടര്‍ച്ചയായി നാലാം തവണയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
85 അംഗ സംസ്ഥാനകമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. പി.കെ.ബിന്ദു, ടി.വി രാജേഷ്, എ.പ്രദീപ്കുമാര്‍, ജയിംസ് മാത്യു, പി.എന്‍.മോഹനന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, എന്‍.ആര്‍.ബാലന്‍, വി.പി.വാസുദേവന്‍, വി.എന്‍. വാസവന്‍, കെ.പി.മേരി, എ.സി.മൊയ്തീന്‍, രാജേന്ദ്രന്‍ എന്നവര്‍ ഇതാദ്യമായി സംസ്ഥാന കമ്മിറ്റിയില്‍ എത്തി. നിലവിലുള്ള കമ്മിറ്റിയിലെ ആറുപേരെ ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി ടി.സി കൃഷ്ണനെ തിരഞ്ഞെടുത്തു.