സി പി ഐ എമ്മിന്റെ മത സൗഹാര്‍ദ്ധ റാലി

തിരൂരങ്ങാടി : സി പി ഐ എം മൂന്നിയൂരില്‍ വര്‍ഗീയ വിരുദ്ധ റാലി നടത്തി . മൂന്നിയൂര്‍ കളിയാട്ടമുക്കില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്ന് പുരാവസ്തുക്കള്‍ കണ്ടെടുത്തതിന്റെ ശേഷം പ്രദേശത്ത്് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ച്  കൊണ്ടിരിക്കുന്നതിനെതിരെയായിരുന്നു റാലി.

ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ഈ വര്‍ഗീയ വികാരം ആളികത്തിച്ചു മുതലെടുപ്പ് നടത്താനുള്ള വര്‍ഗീയ വാദികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രധിരോധമായി റാലി മാറി. പാറക്കടവില്‍ നിന്നാരംഭിച്ച റാലി മുട്ടിച്ചിറയില്‍ സമാപിച്ചു.

യോഗം സി പി ഐ എം ജില്ലാമ്മറ്റി അംഗം പി ശശി കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി പി ബഷീര്‍, വേലായുധന്‍ വള്ളിക്കുന്ന്, കെ പി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.