സി.പി.ഐ.എം മുന്‍ തമിഴ്‌നാട് സെക്രട്ടറി എന്‍. വരദരാജന്‍ അന്തരിച്ചു.

കോഴിക്കോട് : സിപിഐഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗവും തമിഴ്‌നാട് സെക്രട്ടറിയുമായിരുന്ന എന്‍. വരദരാജന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു.

 

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയതായിരുന്നു ഇദ്ദേഹം. ഞായറാഴ്ച്ച സുഖമില്ലാത്തതിനാല്‍ പ്രതിനിധിസമ്മേളനത്തിനിടക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

ചൊവ്വാഴ്ച പകല്‍ 12.30 മണിയോടെയാണ് മരണം സംഭവിച്ചത്.