സി.എം സാവിത്രി ടീച്ചര്‍ നിര്യായതയായി.

പരപ്പനങ്ങാടി : സ്വാതന്ത്ര്യ സമര സേനാനിയും, എസ്.എഫിന്റെ മലബാറിലെ ആദ്യകാല സെക്രട്ടറിയും മുന്‍ കമ്യൂണിസ്റ്റ് നേതാവു മായിരുന്ന പരേതനായ യജ്ഞമൂര്‍ത്തി നമ്പൂതിരിപാടിന്റെ ഭാര്യ സാവിത്രി ടീച്ചര്‍ (84) ബോംബയില്‍ നിര്യാതയായി.

മലപ്പുറം കോട്ടക്കലിലെ പൊന്‍മുളയിലെ ചെങ്ങഴി ഇല്ലത്തെ ഗാന്ധിയന്‍ നാരായണന്‍ മൂസതിന്റെ മകളാണ്. സെന്‍ മേരീസ് കോളേജ് തൃശൂര്‍, കാലിക്കറ്റ് ബിഎഡ് സെന്റെര്‍ എന്നിവിടങ്ങൡ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയായിരുന്നു.

 
സംസ്‌ക്കാരം വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് പരപ്പനങ്ങാടി പുത്തന്‍ പീടികയിലെ വീട്ടുവളപ്പില്‍