സിസ്റ്റര്‍ അമലയുടെ കൊലപാതകം; പ്രതി കാസര്‍കോഡ്‌ സ്വദേശിയെന്ന്‌ പോലീസ്‌

Story dated:Wednesday September 23rd, 2015,03 56:pm

sr.amala_കോട്ടയം: പാലാ കര്‍മ്മലീത്ത മഠത്തില്‍ കന്യസ്‌ത്രീയെ കൊല്ലപ്പെട്ടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്‌. കാസര്‍കോഡ്‌ സ്വദേശിയായ സതീഷ്‌ ബാബുവാണ്‌ കൊലപാതകം നടത്തിയതെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

മഠങ്ങള്‍ കേന്ദ്രീകരിച്ച്‌ അക്രമം നടത്തുന്നയാളാണ്‌ ഇയാള്‍. മഠങ്ങള്‍ക്ക്‌ നേരെ നേരത്തെയും അക്രമങ്ങള്‍ നടത്തിയത്‌ ഇയാളാണെന്ന്‌ പോലീസ്‌ വ്യക്തമാക്കി. മോഷ്ടിച്ച മാബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ കണ്ടെത്തിയത്‌.

പാലയിലും പരിസരപ്രദേശങ്ങളിലും ഇയാള്‍ എത്തിയിരുന്നു എന്നത്‌ സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്‌. മറ്റു ജില്ലകളിലും നിരവധി കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ളയാളാണ്‌ പ്രതിയായ സതീഷ്‌ ബാബുവെന്ന്‌ പോലീസ്‌ വ്യക്തമാക്കി. ഏപ്രിലില്‍ ഭരണങ്ങാനം സ്‌നേഹഭവനില്‍ ആക്രണം നടത്തിയതും സതീഷ്‌ ബാബു തന്നെയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത്‌ താനാണെന്ന്‌ അവകാശപ്പെട്ട്‌ കോട്ടയത്തെ കുപ്രസിദ്ധ ക്രിമിനല്‍ കല്ലൂമട നാസര്‍ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മാഹി പോലീസില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക്‌ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പോലീസ്‌ വ്യക്തമാക്കിയിരുന്നു.

പാലാ കാര്‍മല്‍ ആശുപത്രയില്‍ നഴ്‌സായിരുന്ന സി.അമലയെ ഈ മാസം 16 നാണ്‌ മഠത്തിലെ മുറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.