സിസ്റ്റര്‍ അഭയ കേസ്; സിബിഐ പ്രത്യേക കോടതി പരിഗണിക്കുന്നു

തിരുവനന്തപരും: സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപരും സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദീര്‍ഘ നാളായി കോടതിയില്‍ നിന്ന് വിട്ടുനിന്ന പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

അഭയ കേസില്‍ തെളിവ് നശിപ്പിച്ചത് സംബന്ധിച്ച് സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും.