സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ മോഷ്ടാവ് പിടിയിലെന്ന് സൂചന.

മലപ്പുറം: തിരൂരങ്ങാടിയിലെ ഹോംലാന്റ് എന്ന സ്ഥാപനത്തില്‍ മോഷണം നടത്തുന്ന രംഗങ്ങള്‍ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ മോഷ്ടാവ് അരീക്കോട് കടുങ്ങല്ലൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖ്(33) പോലീസ് പിടിയിലായെന്ന് സൂചന.

ദൃശ്യങ്ങള്‍ പുറത്തായതോടെ അന്യസംസ്ഥാനത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

കോഴിക്കോട്- പാലക്കാട് കെഎസ്ആര്‍ടിസി ബസ്സില്‍ ഇയാള്‍ യാത്രചെയ്യവെ പോലീസിന് രഹസ്യവിവരം ലഭിക്കുകയും ഇയാളെ പിന്‍തുടരുന്നതിനിടെ അങ്ങാടിപുറത്തെത്തിയപ്പോള്‍ ഇയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയും എന്നാല്‍ ഇതില്‍ സംശയം തോന്നിയ ആ ബസിലെ മറ്റൊരു യാത്രക്കാരനായ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ

സമയോചിതമായ ഇടപെടല്‍ മൂലം ഇയാളെ പിടികൂടാന്‍ കഴിഞ്ഞു എന്നുമാണ് വിവരം.

ബസില്‍ നിന്ന് അങ്ങാടിപ്പുറത്തിറങ്ങി ഊടുവഴികളിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഈ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചില നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചെന്നാണ് സ്ഥിതീകരിക്കാത്ത വിവരം.

ഇത്തരത്തിലുള്ള 23 ഓളം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള ചില സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പിടിക്കപ്പെടുമ്പോള്‍ അറുപതിനായിരത്തില്‍പരം രൂപ ഇയാളുടെ കൈവശമുണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പോലീസ് അറസ്റ്റ് വിവരം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

തിരൂരങ്ങാടിയില്‍ കടയില്‍ കള്ളന്‍ ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍

ക്യാമറയില്‍ കുടുങ്ങിയ കള്ളനെ തിരിച്ചറിഞ്ഞു.