സിസിടിവി ദൃശ്യത്തിലെ മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചു.

തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ ഹോംലാന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അരീക്കോട് കടുങ്ങല്ലൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖിനെ കേസന്വേഷണത്തിന്റെ ഭാഗമായി തിരൂരങ്ങാടിയിലെത്തിച്ചു.

ഇന്ന് വൈകീട്ട് 4.30 മണിയോടെ തിരൂരങ്ങാടിയിലെ മോഷണം നടന്ന സ്ഥാപനത്തിലും പരിസരത്തും ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവന്നു.

ഇയാള്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നാണ് സൂചന. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ഹോംലാന്റ് എന്ന സ്ഥാപനത്തില്‍ മോഷണം നടന്നത്. എന്നാല്‍ കടയില്‍ സ്ഥാപിച്ച സിസിടി ദൃശ്യങ്ങളിലൂടെ മോഷ്ടാവിനെ വ്യക്തമാകുകയും നാടുവിടാനുള്ള ഇയാളുടെ ശ്രമം വിഫലമാവുകയും പോലീസ് പിടിയിലാവുകയുമായിരുന്നു എന്നാണ് സൂചന.

സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ മോഷ്ടാവ് പിടിയിലെന്ന് സൂചന.

തിരൂരങ്ങാടിയില്‍ കടയില്‍ കള്ളന്‍ ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍