സില്‍ക്കായി സനാഖാന്‍

അന്തരിച്ച പ്രശസ്ത നടി സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ ജീവിതം സിനിമയാകുന്നു. സില്‍ക്ക് സ്മിതയെ ആദ്യമായി സിനിമയില്‍ അവതരിപ്പിച്ച ആന്റണി ഈസ്റ്റ്മാണ് സിനിമയ്ക്കുവേണ്ടി സില്‍ക്കിന്റെ ജീവിത കഥയെഴുതിയിരിക്കുന്നത്. ‘ക്ലൈമാക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സില്‍ക്കായി അഭിനയിക്കുന്നത് ബോളിവുിലെ് പ്രശസ്ത മോഡലും നടിയുമായ സനാഖാനാണ്.

സുരേഷ്‌കൃഷ്ണ, ലക്ഷ്മി ശര്‍മ, പുതുമുഖം സുബിന്‍സണ്ണി, ഇര്‍ഷാദ്, ബിജുക്കുട്ടന്‍, തമിഴ്‌നടന്‍ രവികാന്ത്, മനുരാജ്, ശാന്തി വില്ല്യം എന്നിവരും ഈ ച്ത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്.

നൈസ് മൂവീസിന്റെ ബാനറില്‍ പി ജെ തോമസ് നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനിലാണ.് തിരക്കഥ സംഭാഷണം കലൂര്‍ ഡെന്നീസ്. ഗനാങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ, സന്തോഷ് വര്‍മ, സംഗീതം ബേണി ഇഗ്നേഷ്യസ്.

അവതരണത്തിലും പ്രമേയത്തിലുമെല്ലാം ഏറെ പുതുമകളുള്ള ഈ ചിത്രം ഫെബ്രുവരി അസവാനം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.