സിമ്രാന്‍ സൂര്യയുടെ അമ്മയാകുന്നു.

ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ അടിമുടി ഉലച്ച നായികയായിരുന്ന സിമ്രാന്‍ അമ്മ വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ദൃവ നടന ചരിതത്തിലാണ് സിമ്രാന്‍ സൂര്യയുടെ അമ്മയായി പ്രത്യക്ഷപെടാന്‍ ഒരുങ്ങുന്നത്. നേരത്തെ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ഐരം എന്ന ചിത്രത്തിലും സിമ്രാന്‍ അമ്മ വേഷം ചെയ്തിരുന്നു.

വീണ്ടും ഒരു നായികയായുള്ള മടങ്ങി വരവ് അസാധ്യമാണെന്ന തിരിച്ചറിവാണ് സിമ്രാനെ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നായികാ വേഷങ്ങളെ ചെയ്യൂ എന്ന വാശി തനിക്കില്ലെന്നും അമ്മ വേഷങ്ങള്‍ ചെയ്യാനും താനൊരുക്കമാണെന്ന് സിമ്രാന്‍ തുറന്നു പറഞ്ഞു.