സിപിഐഎമ്മുമായി സഖ്യത്തിനില്ല;ഹൈദരലി ശിഹാബ്‌ തങ്ങള്‍

panakkadമലപ്പുറം: സിപിഐഎമ്മുമായി സഖ്യത്തിനില്ലെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. യുഡിഎഫിന്റെ ഭാഗമയാണ്‌ ലീഗ്‌ നിലകൊള്ളുന്നത്‌. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.

മലപ്പുറത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും അദേഹം പറഞ്ഞു. സിപിഐഎം ലീഗുമായി അടുക്കുന്നുവെന്ന വാര്‍ത്തയോട്‌ പ്രതികരിക്കവെയാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.