സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി

Story dated:Monday May 23rd, 2016,11 29:am

niyamasabhaതിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ സിപിഐഎം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായി. തോമസ് ഐസക്ക് വീണ്ടും ധനകാര്യവകുപ്പ് കൈകാര്യം ചെയ്യും. വിദ്യാഭ്യാസവകുപ്പ് സി രവീന്ദ്രനാഥിനും പൊതുമരാമത്ത് വകുപ്പ് ജി സുധാകരനും സഹകരണവകുപ്പ് എ സി മൊയ്തീനും നല്‍കാനാണ് തത്വത്തില്‍ തീരുമാനം. ടൂറിസം വകുപ്പ് കെ ടി ജലീലും, സഹകരണ വകുപ്പ് എ സി മൊയ്തീനും എക്‌സൈസ് വകുപ്പ് ടി പി രാമകൃഷ്ണനും കൈകാര്യം ചെയ്യും. ഫിഷറീസ് വകുപ്പ് ജെ മേ്‌സിക്കുട്ടിയമ്മയും പട്ടികജാതിക്ഷേമവകു്പ്പ് എകെ ബാലനും, വ്യവസായവകുപ്പ് ഇ പി ജയരാജനും നല്‍കാനാണ് ഏകദേശ ധാരണയായിരിക്കുന്നത്.

നിലവിലെ ധാരണയനുസരിച്ച് മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമേ ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന സമിതിക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സിപിഐഎം മന്ത്രിമാരുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കാനുളള സംസ്ഥാനസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മുഖ്യമന്ത്രി ഒഴികെ 11 മന്ത്രിമാരുടെ പട്ടികയാണ് സെക്രട്ടറിയേറ്റ് ഇന്നലെ തയ്യാറാക്കിയത്. സുരേഷ്‌കുറുപ്പ്, എസ് ശര്‍മ്മ എന്നിവരുടെ പേരുകള്‍ അവസാനഘട്ടം വരെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടികയില്‍ ഏതെങ്കിലും തരത്തിലുളള മാറ്റങ്ങള്‍ വേണമോയെന്ന് സംസ്ഥാനസമിതിയായിരിക്കും തീരുമാനമെടുക്കുക. ബുധനാഴ്ചയാണ് പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.