സിപിഐഎം മന്ത്രിമാരുടെ പട്ടികയായി

niyamasabhaതിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. ഇപി ജയരാജന്‍, കെകെ ശൈലജ, എകെ ബാലന്‍, ടിപി രാമകൃഷ്ണന്‍, പി രാമകൃഷ്ണന്‍ ജെ മേഴ്‌സിക്കുട്ടിയമ്മ, കെടി ജലീല്‍, സി രവീന്ദ്രനാഥ്, ജി സുധാകരന്‍ തോമസ് ഐസക്, ജി സുധാകരന്‍, കടകംപ്പളളി സുരേന്ദ്രന്‍, തുടങ്ങിയവര്‍ മന്ത്രിമാരാകും. ഏറ്റുമാനൂരില്‍ നിന്നും മത്സരിച്ച് വിജയിച്ച സുരേഷ് കുറുപ്പ് സ്പീക്കറാകും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കുന്ന പട്ടികയില്‍ എം.എം.മണി, എസ്.ശര്‍മ്മ, എ.സി മൊയ്തീന്‍ എന്നിവരെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ബുധനാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുക. 19  അംഗ മന്ത്രിസഭയായിരിക്കും അധികാരത്തില്‍ വരിക. 12 മന്ത്രിസ്ഥാനങ്ങളാണ് സിപിഐഎമ്മിന് ലഭിക്കുക.

മന്ത്രിസഭാ രൂപവത്കരണത്തിന്‍െറയും ഓരോ കക്ഷിയുടെയും വകുപ്പുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ ഞായറാഴ്ച വൈകീട്ട് എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേരും. വൈകീട്ട് നാലിന് എല്‍.ഡി.എഫ് ചേരുന്നതിനുമുമ്പ് മൂന്നിന്  സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും എ.കെ.ജി സെന്‍ററില്‍ നടക്കും.