സിപിഐഎം ദക്ഷിണ മേഖല ജാഥ ആരംഭിച്ചു

കന്യാകുമാരി: സിപിഐഎം സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല സമരസന്ദേശ ജാഥക്ക് കന്യാകുമാരിയില്‍ ഉജ്ജ്വലതുടക്കം. സിപിഎം ജനറല്‍ സക്രട്ടറി പ്രകാശ്കാരാട്ട് ജാഥാ ലീഡര്‍ എസ് രാമചന്ദ്രന്‍ പിള്ളക്ക് പതാക കൈമാറി ഉധ്ഘാടനം നിര്‍വഹിച്ചു

പിബി അംഗങ്ങളായ കെ വരദരാജന്‍, എം എ ബേബി, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം വി ശ്രീനിവാസ് റാവു, കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദരരാമന്‍ എന്നിവര്‍  ജാഥയിലുണ്ട്‌.

മുംബൈയില്‍നിന്ന് മാര്‍ച്ച് എട്ടിന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നയിക്കുന്ന ജാഥയുമായി മധ്യപ്രദേശിലെ ഭോപാലില്‍ സംഗമിച്ചശേഷം ഈ ജാഥ ഡല്‍ഹിക്ക് പ്രയാണം നടത്തും. കേരളത്തിലെ എട്ടു ജില്ലയിലൂടെ സഞ്ചരിച്ച്, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷമാണ് ഭോപാലില്‍ മുംബൈ ജാഥയുമായി സംഗമിക്കുക. പ്രകാശ് കാരാട്ട് നയിക്കുന്ന കൊല്‍ക്കത്ത ജാഥ മാര്‍ച്ച് ഒന്നിനും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന അമൃത്സര്‍ ജാഥ മാര്‍ച്ച് നാലിനും പര്യടനം ആരംഭിക്കും.

തിങ്കളാഴ്ച പകല്‍ 11ന് കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. ജാഥ 27ന്  വീണ്ടും വാളയാര്‍ അതിര്‍ത്തിവഴി തമിഴ്നാട്ടിലേക്ക് കടക്കും.