സിനിമാക്കാരനെ കല്ല്യാണം കഴിക്കില്ല ; അസിന്‍

ഒരു സിനിമാക്കാരനെയും താന്‍ ഒരിക്കലും കല്ല്യാണം കഴിക്കാനില്ലെന്ന് പ്രശസ്ത ബോളിവുഡ് നടി അസിന്‍. മലയാളസിനിമയിലൂടെ സിനമാ ലോകത്തേക്ക് കടന്നു വന്ന അസിന്‍ തെന്നിന്ത്യന്‍ താരറാണിയായ്… ഇപ്പോള്‍ ബോളിവുഡില്‍ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

തന്നെ പറ്റി ബി ടൗണില്‍ ഗോസിപ്പുകള്‍ പലതരത്തില്‍ പരാക്കാന്‍ തുടങ്ങിയതോടെയാണ് താരത്തിന്റെ തുറന്നടിച്ചുളള പ്രതികരണം. ഒരു കാരണവശാലും ഞാന്‍ ഒരു സിനിമാക്കാരനെ കല്ല്യാണം കഴക്കില്ല എന്ന് ഇതോടെ അസിന്‍ തുറന്നടിച്ച് പറയുകയായിരുന്നു.

നീല്‍ നിതിന്‍ മുകേഷുമായും സാക്ഷാല്‍ സല്‍മാന്‍ ഖാനുമായും തന്റെ പേര് ചേര്‍ത്ത് കെട്ടാന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പുകാരുടെ വായടക്കാന്‍ അസിന്‍ തീരുമാനിച്ചത്.

സിനിമയില്‍ ആരോടും പ്രണയമില്ലെന്നും ഇപ്പോള്‍ സിനിമയില്‍ നില്‍കുന്നു എന്നു കരുതി തന്റെ ജീവിതകാലം മുഴുവന്‍ ഇവിടെ തുടാരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിനിമയും ജീവിതവുമായികൂട്ടി കുഴയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അസിന്‍ വ്യക്തമാക്കി.