സിദ്ധന്‍ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.

തിരൂരങ്ങാടി : മന്ത്രവാദത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചുവന്ന യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. തെന്നല കറുത്താല്‍ നെച്ചിയില്‍ മെഹബൂബി(40)നെയാണ് നാട്ടുകാര്‍ മര്‍ദ്ധിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ തെന്നല,കൊടിഞ്ഞി ഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയും രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടികളെ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് മുങ്ങിനടന്ന ഇയാള്‍ കുണ്ടൂരില്‍ മന്ത്രവാദത്തിന് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പീടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. സിദ്ധന്‍ചമഞ്ഞ് വിലസുകയാണ് ഇയാളുടെ പണിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ കോട്ടക്കലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.