സിഎംപി യുഡിഎഫ് വിടും എം.വി. രാഘവന്‍

സിഎംപി യുഡിഎഫ് വിടുമെന്ന് പാര്‍ട്ടി സെക്രട്ടറി എംവി രാഘവന്‍. യുഡിഎഫ് ഘടകകക്ഷി എന്ന നിലയില്‍ ഒരു പരിഗണനയും നല്‍കുന്നില്ലെന്നും നക്കാപിച്ച സ്ഥാനങ്ങള്‍ നല്‍കി തങ്ങളെ ഒതുക്കുകയാണെന്നും എംവി രാഘവന്‍ തുറന്നടിച്ചു.

നാളെ ഇതു സംബന്ധിച്ച് മുഖ്യയമന്ത്രിക്ക് കത്ത് നല്‍കുമെന്നും എം.വി രാഘവന്‍ പറഞ്ഞു. നിലവില്‍ സിഎംപിക്ക് ലഭിച്ചിട്ടുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെയും അംഗങ്ങളെയും പിന്‍വലിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫില്‍ ഇപ്പോള്‍ നടക്കുന്നത് മുസ്ലിംലീഗിന്റെ അപ്രമാദിത്വമാണെന്നും നെയ്യാറ്റിന്‍കരയിലെ രാഷ്ട്രീയ സ്ഥിതി യുഡിഎഫിന് അനുകൂലമാണെന്ന്  പറയാനാകില്ലെന്നും എം.വി .ആര്‍ പറഞ്ഞു.

ഇന്നലെ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ഒരു ദിവസം കഴിയുന്നതിന് മുന്‍മ്പ് യുഡിഎഫിലെ ഒരു ഘടകകക്ഷി ഈ നിലപാടെടുത്തത് യുഡിഎഫിനെ ഞെട്ടിച്ചിരിക്കുകയാണ്.