സാര്‍വദേശീയ വനിതാദിനം – എഫ്.എസ.്ഇ.ടി.ഒ കൂട്ടായ്മ നടത്തി

മലപ്പുറം:സാര്‍വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരും അധ്യാപകരും വനിതകളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കൂട്ടായ്മ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലാണൂ നടന്നത്.
മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന കൂട്ടായ്മ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.ബദറുന്നീസ ഉത്ഘാടനം ചെയ്തു.കെ.ജി.സത്യഭാമ,എം.കെ.ദേവകി എന്നിവര്‍ സംസാരിച്ചു. പൊന്നാനിയില്‍ നടന്ന കൂട്ടായ്മ എ.പി പദ്മിനി ഉത്ഘാടനം ചെയ്തു.കെ.ഭാഗ്യലത, പി.സൗദാമിനി, കെ.പി.സാവിത്രി എന്നിവര്‍ സംസാരിച്ചു. തിരൂരില്‍ വി.പി.സിനി ഉദ്ഘാടനം ചെയ്തു.എ.ആര്‍.കെ.പ്രസീന, പി.കെ.രമ എന്നിവര്‍ സംസാരിച്ചു.

 

തിരൂരങ്ങാടിയില്‍ കെ.പി.പുഷ്പ ഉദ്ഘാടനം ചെയ്തു. ടി.രാധാമണി, ടി.കെ.ഷൈനി, സി.ഷക്കീല എന്നിവര്‍ സംസാരിച്ചു. കൊണ്ടോട്ടിയില്‍ അമീനകുമാരി ഉത്ഘാടനം ചെയ്തു. ടി.കേസരീദേവി സംസാരിച്ചു. മഞ്ചേരിയില്‍ കെ.രാധ ഉദ്ഘാടനം ചെയ്തു. ഷൈനിമോള്‍, കെ.വിജയകുമാരി, കോമളവല്ലി, ബീന എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണയില്‍ സോഫിയ ബി ജയിന്‍സ് ഉദ്ഘാടനം ചെയ്തു.പി.വൃന്ദ, കെ.കെ.വല്‍സല എന്നിവര്‍ സംസാരിച്ചു. നിലമ്പൂരില്‍ നടന്ന കൂട്ടായ്മ കെ.ലൈല ഉത്ഘാടനം ചെയ്തു. വി.എം.ലൈലാമണി, സൈജിമോള്‍ എന്നിവര്‍ സംസാരിച്ചു.