സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പ്രണാബ്.

ആഗോള സാമ്പത്തിക മാന്ദ്യവും റിസര്‍വ്വ് ബാങ്കിന്റെ കര്‍ശനമായ നിലപാടുകളും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചുവെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ടക്ക വളര്‍ച്ചയെങ്കിലും നേടിയാല്‍ മാത്രമേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടൂ. അതിനായി കാത്തിരിക്കേണ്ടി വരും.
ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ രാഷ്ട്രീയ അഭിപ്രായ ഐക്യത്തിന് ശ്രമിക്കുകയാണെന്ന് പ്രണാബ് മുഖര്‍ജി പറഞ്ഞു.