സാഫ് കിരീടം ഇന്ത്യക്ക്

saf cup-india=win copyതിരു: ആവേശ്വോജ്ജ്വലമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ സാഫ് കപ്പില്‍ മുത്തമിട്ടു. ഇന്ന് നടന്ന കലാശപ്പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഏഴാം തവണ ഇന്ത്യ കിരീടം ചൂടിയത്.

അധികസമയത്തേക്ക് നീങ്ങിയ കളിയില്‍ സുനില്‍ഛേത്രിയുടെ കിടിലന്‍ ഗോളിലാണ് ഇന്ത്യ ജയിച്ചുകയറിയത്.ഗോളുകള്‍ ഒഴിഞ്ഞു നിന്ന് ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 70ാം മിനിറ്റില്‍ അഫ്ഗാനിസ്ഥാന്റെ സുബൈര്‍ ആമേരിയാണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യ തിരിച്ചടിച്ചു.ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററായ ജെജെയാണ് ഇന്ത്യയുടെ സമനില ഗോള്‍ നേടിയത്. ഇന്ത്യന്‍ ആക്രമണത്തിന്റെ കുന്തമുനയായ സുനില്‍ഛേത്രി മനോഹരമായി ഹെഡ്‌ചെയ്ത് പോസ്റ്റിനരികിലേക്ക് വെച്ച് കൊടുത്ത പന്ത് ലക്ഷ്യത്തിലേക്ക് തട്ടിയിടേണ്ട പണി മാത്രമേ ജേജെക്ക് ഉണ്ടായിരുന്നൊള്ളു.
ടുര്‍ണ്ണമെന്റിലെ ജെജെ.യുടെ അഞ്ചാമത്തെ ഗോളായിരുന്നു അത,്.
നിലവിലെ ചാമ്പ്യന്‍മാരായിരുന്നു അഫ്ഗാനിസ്ഥാന്‍ . ദേശീയടീമിന്റെ ഫൈനല്‍ പ്രകടനം കാണാന്‍ അഫാനാനില്‍ നിന്ന് 11 മന്ത്രിമാരടക്കം ഒരു വലിയ സംഘം തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു