സാന്‍ഡി ചുഴലിക്കാറ്റ് മുസ്ലീം വിരുദ്ധ സിനിമക്കുള്ള ദൈവശിക്ഷയെന്ന്

കെയ്‌റോ: അമേരിക്കയില്‍ കനത്ത നാശം വരുത്തിയ സാന്‍ഡി ചുഴലിക്കാറ്റ് മുസ്ലീം വിരുദ്ധ സിനിമയെടുത്തതിന് ദൈവം നലകിയ ശിക്ഷയാണെന്ന് ഈജിപ്തിലെയും സൗദിയിലേയും ചില മുസ്ലീം പുരോഹിതര്‍.
ദൈവത്തിന്റെ പടയാളിയാണ് സാന്‍ഡി ചുഴലിക്കാറ്റെന്നും മുസ്ലീങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്ന അമേരിക്കയെ നശിപ്പിക്കാനെത്തിയതാണെന്നും ഈജിപ്തിലെ മതപുരോഹിതനായ വാഗ്ദി ഗോനീം അവകാശപ്പെട്ടു.
പാപികളുടെ നാടായ അമേരിക്കയെ തകര്‍ക്കാനെത്തിയ സാന്‍ഡി അമേരിക്കക്കാരന് മാറി ചിന്തിക്കാനുള്ള മുന്നറിയിപ്പാണെന്നും മറ്റു ചില പുരോഹിതര്‍ അഭിപ്രായപ്പെട്ടു.
സാന്‍ഡി ചുഴലിക്കാറ്റില്‍ 135ഓളം പേരാണ് മരണപ്പെട്ടത്.കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടവുമുണ്ടായി