സാന്‍ഡി ചുഴലിക്കാറ്റ്: ന്യൂയോര്‍ക്കില്‍ മരണം 16

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീശിയടിക്കുന്ന സാന്‍ഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 16 ആയി . പല സ്ഥലങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തീരപ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായിരിക്കുകയാണ്. റോഡുകളും വീടുകളും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്.

മസാച്യുസെറ്റ്‌സ്, കണക്ടിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചുഴലിക്കാറ്റ് ബാധിക്കുമെന്നതിനാല്‍ നേരത്തേ വോട്ട് രേഖപ്പെടുത്താന്‍ പ്രസിഡന്റ് ബറാക് ഒബാമ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.