സാന്ത്വനയാത്രക്ക്‌ പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി

Story dated:Monday November 30th, 2015,04 34:pm
sameeksha sameeksha

xaaപരപ്പനങ്ങാടി: കേരള സ്റ്റേറ്റ്‌ ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സ്‌ നടത്തുന്ന സാന്ത്വനയാത്രക്ക്‌ തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ സ്വീകരണം നല്‍കി. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 8 വരെ നടക്കുന്ന സാന്ത്വനയാത്രയില്‍ പരപ്പനങ്ങാടിയില്‍ നിന്നും നിര്‍ധനരായ 22 രോഗികള്‍ക്കുള്ള സഹായവിതരണവും തിരുവനന്തപുരം ആര്‍സിസിയിലേക്ക്‌ ആംബുലന്‍സ്‌ വാങ്ങാനുള്ള തുകയും െൈകമാറി.

ജില്ലാ കമ്മീഷണര്‍ പി.രാജമോഹന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ.പാര്‍വ്വതി സഹായവിതരണം നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ്‌ കമ്മീഷണര്‍ ജി കെ ഗിരീഷ്‌, അസി.കമ്മീഷണര്‍ അനില്‍കുമാര്‍, സി.സതിദേവി,വി.അരവിന്ദ്‌, എസ്‌.ഡി പ്രമോദ്‌, കെ.അബ്ദുസലാം, ബഷീര്‍ അഹമ്മദ്‌, റീജ സി, സി.കെ അഹമ്മദ്‌കുട്ടി, പി കെ അനൂജ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.